തിരുവനന്തപുരം: ഗായിക കെ എസ് ചിത്രയെ വിമർശിച്ചതിന് പിന്നാലെ സൈബർ ആക്രമണസം നേരിട്ട ഗായകൻ സൂരജ് സന്തോഷ് സിനിമാ ഗായകരുടെ സംഘടനയായ സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസില്‍ (സമ) നിന്നും രാജി വെച്ചു. തനിക്ക് നേരെ നടന്ന സംഘടിത സൈബര്‍ ആക്രമണത്തില്‍ സംഘടന തന്നെ പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് രാജി.
read also: എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാൻ പപ്പായ ഇല!! ഉപയോഗിക്കേണ്ട വിധം അറിയാം
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും സോഷ്യല്‍മീഡിയയിലൂടെ കെ എസ് ചിത്ര ആഹ്വാനം ചെയ്‌തതിനെ സൂരജ് വിമര്‍ശിച്ചിരുന്നു. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്‍റെ വിമര്‍ശനം.
മുൻപും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഇത്തവണ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമാണെന്നും സൂരജ് പറഞ്ഞു. നിയമനടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ സൂരജ് താൻ തളരില്ല, തളര്‍ത്താൻ പറ്റില്ല എന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments