
കൊൽക്കത്ത: പരിശോധന നടത്തുന്നതിനിടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് പരിശോധനക്കിടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രത്യേക അന്വേഷണ സംഘമായിരിക്കും സംഭവത്തിൽ അന്വേഷണം നടത്തുക. കൊൽക്കത്ത ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
കേന്ദ്ര-സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണ സംഘം രൂപീകരിക്കാനാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കേസ് പരിഗണിക്കുന്ന ഫെബ്രുവരി 12ന് അന്വേഷണത്തിലെ പുരോഗതി അറിയിക്കാൻ ഉദ്യോഗസ്ഥരോട് ജസ്റ്റിസ് ജയ് സെൻഗുപ്ത നിർദ്ദേശിക്കുകയായിരുന്നു. കോടതി അന്വേഷണം നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിബിഐയിലേയും സംസ്ഥാന പോലീസിലേയും ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നത്. എസ്പി റാങ്കിലുള്ള സിബിഐ ഉദ്യോഗസ്ഥനും ഇസ്ലാംപൂർ പോലീസ് ജില്ലാ എസ്പി ജസ്പ്രീത് സിംഗും സംയുക്തമായാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
Post Your Comments