ജീവിതത്തിലെ ഓരോ ദശാകാലത്തും ഉണ്ടാവുന്ന ദോഷങ്ങൾ ഇല്ലാതാക്കാൻ നവഗ്രഹ പ്രീതിയിലൂടെ കഴിയുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്. ദിവസവും നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഗ്രഹപ്പിഴ ദോഷങ്ങൾ അകറ്റി, കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ സഹായിക്കുന്നതാണ്. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാസത്തിലൊരിക്കൽ ദർശനം നടത്തുന്നതും നവഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള ധാന്യങ്ങൾ ദാനം ചെയ്യുന്നതും ദോഷഫലം ഉണ്ടാകാതിരിക്കാൻ ഉത്തമമാണ്. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കിനു മുന്നിലിരുന്ന് നവഗ്രഹ സ്തോത്രം ജപിക്കുന്നതിലൂടെ ഇരട്ടിഫലം ലഭിക്കുന്നതാണ്. ഗായത്രീ മന്ത്രജപത്തിനു ശേഷം ജപിക്കുന്നതും ഉത്തമമാണ്.
സൂര്യൻ
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം
Post Your Comments