Latest NewsIndiaNews

സഹോദരിയെ വഴക്ക് പറഞ്ഞതിന് ചോദ്യം ചെയ്യാനെത്തിയ സഹോദരനും സുഹൃത്തുക്കളും സഹോദരി ഭര്‍ത്താവിനെ തല്ലിച്ചതച്ചു

ഒടുവില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് യുവാവ് മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: ഭാര്യാ സഹോദരന്റെയും സുഹൃത്തുക്കളുടെയും ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 39കാരനായ രാകേഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. 2023 ഡിസംബര്‍ 29ന് ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാര്‍ ഏരിയയില്‍ വെച്ചാണ് യുവാവിന് ഭാര്യ സഹോദരന്റെയും കൂട്ടുകാരുടെയും മര്‍ദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാകേഷ് കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെ ഭാര്യയുടെ സഹോദരനും സംഘവും രാകേഷിനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Read Also: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ റിപ്പബ്ലിക് ഡേ സെയിൽ; ഈ 5 സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പൻ വിലക്കുറവ് – വിശദവിവരം

രാകേഷും ഭാര്യയും തമ്മിലുണ്ടായ നിസാര വഴക്കാണ് സംഭവങ്ങളുടെ തുടക്കം. ചെറിയ സൗന്ദര്യ പിണക്കത്തിന് പിന്നാലെ ഭര്‍ത്താവ് വഴക്കിട്ടതില്‍ പ്രകോപിതയായ ഭാര്യ ഉടനെ തന്നെ സഹോദരനെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം ഡല്‍ഹിയിലെത്തിയ ഭാര്യാ സഹോദരന്‍ രാകേഷിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. ആക്രമത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ രാകേഷിനെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

കല്ലുകൊണ്ടും വടികൊണ്ടുമുള്ള അടിയേറ്റ് ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന രാകേഷ് , ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിക്രൂരമായ ആക്രമണമാണ് രാകേഷ് നേരിട്ടതെന്ന് പൊലീസ് പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ചിലര്‍ രാകേഷിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുന്നതും, ചവിട്ടുന്നതും, കല്ലുകൊണ്ട് അടിക്കുകയും ചെയ്യുന്നതായി കാണാം. സംഭവത്തില്‍ രാകേഷിന്റെ സഹോദരന്‍ മുകേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button