ഇന്ത്യൻ വിപണി വിപണിയിൽ ഏറെ ആരാധകർ ഉള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് അസ്യൂസ്. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും അസ്യൂസ് ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് അസ്യൂസ് ഓരോ ലാപ്ടോപ്പുകളും രൂപകൽപ്പന ചെയ്യാറുള്ളത്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പ് തിരയുന്നവരെ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കിയ ലാപ്ടോപ്പാണ് അസ്യൂസ് വിവോ ബുക്ക് ഗോ 15. ഈ ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എഎംഡി ക്വാഡ് കോർ റൈസൺ പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.
Also Read: കുനോ ദേശീയോദ്യാനം: നമീബിയിൽ നിന്നെത്തിയ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി
8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.60 കിലോഗ്രാമാണ്. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന അസ്യൂസ് വിവോ ബുക്ക് ഗോ 15 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 33,990 രൂപ മുതലാണ് ആരംഭിക്കുന്നത്.
Post Your Comments