Latest NewsKeralaNews

ശബരിമലയിൽ ഭക്തി സാന്ദ്ര നിമിഷം: മകരജ്യോതി തൊഴുത് ഭക്‌തലക്ഷങ്ങൾ

ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി

ശബരിമലയിൽ ഭക്തി സാന്ദ്രനിമിഷം. ഭക്ത ലക്ഷങ്ങൾക്ക് ദർശനം നൽകി പൊന്നമ്പലമേട്ടിൽ മകരജ്യോതി മൂന്നു പ്രാവശ്യം തെളിഞ്ഞു.

ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി. തുടർന്ന് ദീപാരാധനയുമുണ്ടായി. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും നിരവധി ഭക്തരാണ് എത്തിയിരിക്കുന്നത്.

read also: ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണം: നിതീഷ് ഭരദ്വാജ്

ഒന്നര ലക്ഷത്തിലധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണ് ഒരുക്കിയിരിക്കുന്നത്.

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലര്‍ച്ചെ 2.45ന് നടന്നു. സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് പൂജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button