Latest NewsKeralaNews

സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല

തമിഴ്നാട്ടിലും കേരളത്തിന്റെ അതിർത്തി മേഖലയിലും ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളിൽ ഒന്നാണ് മകരപ്പൊങ്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് ഇന്ന് അവധി. മകരപ്പൊങ്കലിനോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്കാണ് ഇന്ന് അവധി. ഈ ജില്ലകളിൽ ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കൾക്ക് പണം അടയ്ക്കാവുന്നതാണ്.

മകരപ്പൊങ്കൽ പ്രമാണിച്ച് ഇതിനോടകം സംസ്ഥാനത്തെ 6 ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി നൽകിയത്. തമിഴ്നാട്ടിലും കേരളത്തിന്റെ അതിർത്തി മേഖലയിലും ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളിൽ ഒന്നാണ് മകരപ്പൊങ്കൽ. പൊങ്കൽ ആഘോഷങ്ങളുടെ തിരക്കുകൾ നിയന്ത്രിക്കുന്നതിനായി സൗത്ത് വെസ്റ്റ് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പൂരിനും കൊച്ചുവേളിക്കും ഇടയിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുക.

Also Read: തീർത്ഥാടകർക്ക് ആശ്വാസം! കൊല്ലം- ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button