ThiruvananthapuramNattuvarthaLatest NewsKeralaNews

മുഖ്യമന്ത്രി സൂര്യൻ എന്നു പറഞ്ഞത് വ്യക്തിപൂജയല്ല: സിപിഎം വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സൂര്യൻ എന്നു പറഞ്ഞത് വ്യക്തിപൂജയല്ലെന്നും സിപിഎം വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ലെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സാഹിത്യകാരന്മാരുടെ ക്രിയാത്മക വിമർശനത്തെ നല്ല കാതുകുർപ്പിച്ച് കേൾക്കാനും കാണാനും മാറ്റങ്ങൾ ഉണ്ടാക്കാനും സദാ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര ഏജൻസികൾക്ക് മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്താൻ കഴിയില്ല എന്നാണ് പറഞ്ഞത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് സാഹിത്യകാരന്മാരെയും മറ്റും തെറ്റിദ്ധരിപ്പിച്ചു. ഏത് വിമർശനപരമായ നിലപാടുകളെയും ശരിയായ രീതിയിൽ കാണാനും തിരുത്താനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇടതുപക്ഷ പാർട്ടികൾ കൃത്യമായ നിലപാട് സ്വീകരിച്ചു. വിശ്വാസം സരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

‘വിശ്വസ്തതയില്ല, രാഷ്ട്രീയം മാത്രം: മിലിന്ദ് ദേവ്റയുടെ രാജിയിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്

രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി പണിപൂർത്തിയാകാത്ത രാമക്ഷേത്രം നേരത്തെ ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയമാണ്. വിശ്വാസത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നത് വർഗീയ നിലപാടാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ദേശീയ രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നതിൻറെ തെളിവാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നവ കേരള സദസ് വിജയമായിരുന്നു. കേന്ദ്ര നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിച്ചു. നവ കേരള സദസിൽ ലക്ഷങ്ങൾ അണിനിരന്നു. ബദൽ പരിപാടി ശോഷിച്ചു പോയതാണ് നവകേരള സദസ് ജനങ്ങൾ എങ്ങനെ സ്വീകരിച്ചു എന്നതിന്റെ തെളിവ്. രാഷ്ട്രീയ സമനില തെറ്റിയാണ് പ്രതിപക്ഷത്തിന്റെ പ്രതികരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യയെയും ക്ഷണിച്ച് ആര്‍എസ്എസ്

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന്റെ അന്വേഷണം നടക്കട്ടെയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വിരോധം തീർക്കുന്നു. ഇതിൽ കോൺഗ്രസിന്റേത് ഇരട്ടത്താപ്പ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണം. പാർട്ടിക്ക് ഒരു ബാധ്യതയുമില്ല. അന്വേഷണം പിണറായി വിജയൻറെ മകൾ ആയതുകൊണ്ട്. പിണറായി വിജയനെ കിഴിച്ചാൽ പിന്നെ അന്വേഷണമില്ല. ഇതിന്‍റെ പേരിൽ സിപിഎം പ്രതിക്കൂട്ടിലാകില്ല. സർക്കാർ വകുപ്പിനെതിരെയും അന്വേഷിച്ചോട്ടെയെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button