
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ കേന്ദ്രത്തിന്റെ അന്വേഷണ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. അതുകൊണ്ടുതന്നെ കേന്ദ്ര നീക്കം അവഗണിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
Read Also: രുചിയിലും ഗുണത്തിലും ഏറെ മുന്നിൽ! ലോകത്തിലെ ഏറ്റവും മികച്ച അരി ഇന്ത്യയിലേത്
കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം സെക്രട്ടേറിയേറ്റ്. നേരത്തെ തന്നെ സിപിഎം നേതാക്കളും കേന്ദ്ര നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണവും വിവാദവും അവഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്.
Post Your Comments