
കോട്ടയം: അമൃത എക്സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്സ്പ്രസില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്.
read also: ലോകത്തിലെ ഏറ്റവും മികച്ച സേനകളില്‍ ഒന്ന് ഇന്ത്യയുടേത്: വ്യോമസേന മേധാവി
ട്രെയിന്‍ കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിനാലുകാരിയോട് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍വച്ച് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി കായംകുളം റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എറണാകുളത്തെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലേക്ക് ജോലിക്കാരെ വിതരണം ചെയ്യുന്ന ജോലിയാണ് അഭിലാഷിനു.
Post Your Comments