Latest NewsNews

പ്രാദേശിക ഭാഷകളിൽ പ്രാവീണ്യമുണ്ടോ? പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ അപേക്ഷ ക്ഷണിച്ച് യുജിസി

കല, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പാഠപുസ്തകം തയ്യാറാക്കേണ്ടത്

ന്യൂഡൽഹി: ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് സുവർണ്ണാവസരവുമായി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ബിരുദതലത്തിലുള്ള കോഴ്സുകളുടെ പാഠപുസ്തകം തയ്യാറാക്കുന്നതിനായാണ് യുജിസി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലായി, 12 ഇന്ത്യൻ ഭാഷകളിലാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കേണ്ടത്. അതത് പ്രാദേശിക ഭാഷകളിൽ പ്രാവീണ്യമുള്ള എഴുത്തുകാർ, വിമർശകർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ തുടങ്ങിയവർക്ക് അപേക്ഷ സമർപ്പിക്കാനാകും. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ പുസ്തകം തയ്യാറാക്കുന്നതാണ്.

യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലുളള ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ നൽകേണ്ടത്. താൽപ്പര്യമുള്ള എഴുത്തുകാർക്ക് ജനുവരി 30 വരെ അപേക്ഷ സമർപ്പിക്കാനാകും. കല, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പാഠപുസ്തകം തയ്യാറാക്കേണ്ടത്. ഇതിലൂടെ ഇന്ത്യൻ ഭാഷകളെ പരിപോഷിപ്പിക്കാനും, ഇന്ത്യൻ ഭാഷകളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനും യുവാക്കളെ പ്രാപ്തരാക്കാനാണ് യുജിസി ലക്ഷ്യമിടുന്നത്.

Also Read: മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പോരായ്മ, രാജ്യത്തെ 3 ബാങ്കുകൾക്ക് കോടികൾ പിഴ ചുമത്തി ആർബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button