Latest NewsKeralaNews

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം: രണ്ടു പേര്‍ കസ്റ്റഡിയില്‍,15 പേര്‍ക്കെതിരെ കേസ്

ദമ്പതികളുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടെ യുവതിയുടെ ബന്ധുക്കളാണ് സലീമിനെ ആക്രമിച്ചത്

കൊല്ലം: പ്രാദേശിക സിപിഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേല്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേല്‍.

Read Also: സംസ്ഥാനത്ത് ഇന്ന് കത്തിക്കയറി സ്വർണവില, ഒരു പവന് ഒറ്റയടിക്ക് ഉയർന്നത് 240 രൂപ

മഹല്‍ സെക്രട്ടറി ഷെമീറിനും മര്‍ദ്ദനമേറ്റെന്നാണ് എഫ്‌ഐആര്‍. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചില്‍ ഇടിച്ചുവെന്നും ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

ദാമ്പത്യ പ്രശ്‌നത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടയില്‍ സലീമിന് മര്‍ദ്ദനമേറ്റ് പരിക്കേറ്റതായി ജമാഅത്ത് അംഗങ്ങളും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സലീം മരിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button