Latest NewsNewsIndia

പൂഞ്ച് മേഖലയിൽ അതീവ സുരക്ഷ: ഭീകരാക്രമണത്തിന് പിന്നാലെ പരിശോധന ശക്തമാക്കി ബിഎസ്എഫ്

കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്

ശ്രീനഗർ: പൂഞ്ച് മേഖലയിൽ അതീവ സുരക്ഷ ഉറപ്പുവരുത്തി ബിഎസ്എഫ്. സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഈ മേഖലയിൽ പരിശോധന കർശനമാക്കിയത്. അതിർത്തി സുരക്ഷാ സേനയും, ജമ്മു കാശ്മീർ പോലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. അതിർത്തി മേഖലകളിലെ മുഴുവൻ വാഹനങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. കൂടാതെ, ഡോഗ് സ്ക്വാഡും പരിശോധനയ്ക്കുണ്ട്.

കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. മലമുകളിൽ നിന്ന ഭീകരർ, സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വാഹനത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കെതിരെ സൈന്യം പ്രത്യാക്രമണം നടത്തി. അതിർത്തി മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണം കൂടിയാണിത്.

Also Read: ‘പ്രകാശ് കാരാട്ടിന്റെ ഭാര്യയായി ഒതുക്കിയെന്ന് പറഞ്ഞിട്ടില്ല’: പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബൃന്ദ കാരാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button