KeralaLatest NewsNews

‘ഒന്നും അറിഞ്ഞിട്ടില്ല’; വീണയ്‌ക്കെതിരായ അന്വേഷണത്തിൽ ഇ.പി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിൽ തനിക്കൊന്നും അറിയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേന്ദ്ര അന്വേഷണത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ജയരാജൻ പ്രതികരിച്ചു. എക്‌സാലോജികിനെതിരായ അന്വേഷണം അറിയില്ല. എന്ത് കേന്ദ്ര ഏജൻസിയെന്ന് ചോദിച്ച അദ്ദേഹം, സംഭവം നോക്കിയിട്ടു പറയാമെന്നും പ്രതികരിച്ചു.

വീണയ്‌ക്കെതിരായ അന്വേഷണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഉയർന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങൾ അല്ലേയെന്നും കുറെ കണ്ടതല്ലേയെന്നും അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് വരുകയല്ലേയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് ചോദിച്ചു.

എക്‌സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്ന് കോർപ്പറേറ്റ് അഫേയർസ് മന്ത്രാലയമാണ് ഉത്തരവിട്ടത്. രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്‌സാലോജിക്കിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്റ്റാർ ഓഫ് കമ്പനീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ബംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, എക്‌സാലോജിക്കിൽ പലതരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. മുന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ആർഒസി ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button