Latest NewsNewsIndia

‘ത്യാഗത്തിന്റെയും നേർച്ചയുടെയും 11 ദിവസങ്ങൾ’: പ്രതിഷ്ഠാ ചടങ്ങിനായി വ്രതമെടുക്കുന്നെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി വ്രതമെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11 ദിവസം നീണ്ടുനിൽക്കുന്ന വ്രതമാണ് പ്രധാനമന്ത്രി ആരംഭിച്ചിരിക്കുന്നത്. കനത്ത ത്യാഗത്തിന്റേയും നേർച്ചകളുടേയും നാളുകളാണ് ഈ 11 ദിവസങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതുതന്നെ തന്റെ ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രപരമായ ഈ നിമിഷത്തിൽ എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാകാൻ ദൈവം തന്നെയൊരു ഉപകരണമാക്കിയതാണ് എന്നദ്ദേഹം പറഞ്ഞു. വേദങ്ങളിൽ പറയുന്നതുപോലെ ഈ 11 ദിവസങ്ങളും തന്റെയുള്ളിലെ ദിവ്യമായ ബോധത്തെ താൻ ഉണർത്തുമെന്നും താൻ ഇത്രയും വികാരഭരിതനായ നിമിഷം വേറെയുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ഛത്രപതി ശിവജിയുടെ മാതാവ് ജിജാ ഭായിയുടേയും വിവേകാനന്ദ സ്വാമിയുടേയും ജന്മവാർഷികത്തെ ഈ പ്രധാന ദിവസത്തിൽ താൻ സ്മരിക്കുന്നു. നമോ ആപ്പിലൂടെ ജനങ്ങൾ അനുഗ്രഹം അറിയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജനുവരി 22 നാണ് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. അതേസമയം, അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്ക്ക് നേദിക്കാൻ വ്യാപാരികൾ ലഡു നിർമ്മിച്ചു. വാരണാസിയിലെ വ്യാപാരികൾ ചേർന്നാണ് 45 ടൺ ലഡു നിർമ്മിക്കുന്നത്. ശുദ്ധമായ നെയ്യിലാണ് ശ്രീരാമ ഭഗവാന് നേദിക്കാനുള്ള ലഡു തയ്യാറാക്കുന്നത്. ജനുവരി 21ന് ലഡു നിർമ്മാണം പൂർത്തിയാകുമെന്നാണ് വ്യാപാരികൾ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button