Latest NewsNewsBusiness

മൂന്നാം പാദത്തിൽ നിറംമങ്ങി ഇൻഫോസിസ്: ലാഭത്തിൽ കനത്ത ഇടിവ്

38,821 കോടി രൂപയാണ് ഇൻഫോസിസിന്റെ മൊത്തം വരുമാനം

രാജ്യത്തെ ഏറ്റവും മികച്ച ഐടി കമ്പനിയായ ഇൻഫോസിസ് മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിലെ അറ്റാദായ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. പുതിയ കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിലെ അറ്റാദായം 6,106 കോടി രൂപയാണ്. മുൻ വർഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ, ഇക്കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനത്തിൽ കേവലം 1.3 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ, 38,821 കോടി രൂപയാണ് ഇൻഫോസിസിന്റെ മൊത്തം വരുമാനം.

വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജോലിക്കാർ നിർബന്ധമായും ഓഫീസിലേക്ക് എത്തണമെന്ന് ഇൻഫോസിസ് നിർദ്ദേശം നൽകിയിരുന്നു. കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരോട് ഓഫീസിലെത്താൻ നിർദ്ദേശം നൽകിയത്. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 2 ശതമാനം ഉയർന്ന്, 11,508 കോടി രൂപയിൽ എത്തിയിട്ടുണ്ട്. എന്നാൽ, രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായത്തിൽ 2.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

Also Read: റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന ഒമ്പതാംക്ലാസുകാരി പ്രസവിച്ചു, ഒന്നിലേറെ സീനിയർ വിദ്യാർത്ഥികളെന്ന് കുട്ടി:വാർഡൻ സസ്‌പെൻഷനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button