ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനം: വി മുരളീധരന്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമാണെന്ന് മുരളീധരന്‍ പറഞ്ഞു. സമസ്തയെ ഭയന്നാണോ മുസ്ലീംലീഗിനെ ഭയന്നാണോ തീരുമാനമെന്ന് വ്യക്തമാക്കണമെന്നും നാല് വോട്ടിനു വേണ്ടിയുള്ള നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

‘ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസിന്റെ തീരുമാനം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമാണ്. സമസ്തയെ ഭയന്നാണോ മുസ്ലീം ലീഗിനെ ഭയന്നാണോ, ആരെ ഭയന്നാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തിരിക്കുന്നത്? കോണ്‍ഗ്രസ് ഇത്തരം ഒരു നിലപാട് എടുക്കുന്നത് നാലുവോട്ടിന് വേണ്ടി മാത്രമുള്ള വില കുറഞ്ഞ നടപടി എന്നുള്ളതിന് അപ്പുറത്ത് മറ്റേതെങ്കിലും സമൂഹത്തെ ഭയന്നാണോ, മറ്റേതെങ്കിലും സംഘടനയെ ഭയന്നാണോ എന്നുള്ളത് വ്യക്തമാക്കണം,’ മുരളീധരന്‍ പറഞ്ഞു.

അയോധ്യ പ്രാണ പ്രതിഷ്‌ഠാ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം, എല്ലാ വിശ്വാസികളും ദീപം തെളിയിക്കണം: വെള്ളാപ്പള്ളി

‘കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ആരെങ്കിലും കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങള്‍ മനസ്സിലാക്കുന്നവരായിട്ടുണ്ടോ എന്നത് കേരളത്തിലെ ഹിന്ദുസമൂഹത്തിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെയും ഗുജറാത്തിലെയും കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ചിലരെങ്കിലും കോണ്‍ഗ്രസിന്റെ ഈ അഖിലേന്ത്യാ തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരില്‍, അവര്‍ എല്ലാവരും മുസ്ലീം ലീഗിന്റെ കാല്‍ക്കല്‍ സ്വയം അടിയറവ് പറഞ്ഞിരിക്കുന്ന ആളുകളാണെങ്കില്‍ ആ കാര്യവും കേരളത്തിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്,’ വി മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button