KeralaLatest NewsNews

നവകേരള സദസിനെ വിമർശിച്ചു; പ്രതികാര നടപടിയുമായി സർക്കാർ, വനം വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: നവകേരള സദസിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയുമായി സർക്കാർ. ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇടുക്കിയിലാണ് സംഭവം. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി എം സക്കീർ ഹുസൈനെയാണ് സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാർശ പരിഗണിച്ചാണ് നടപടി. പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവുവാണ് സക്കീർ ഹുസൈനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

നവകേരള സദസിനെതിരെയും പുതുതായി നിയമിതനായ മന്ത്രിക്കെതിരെയും പരോക്ഷമായി വിമർശനം ഉന്നയിച്ചായിരുന്നു സക്കീർ ഹുസൈന്റെ പോസ്റ്റ്. ഫേസ്ബുക്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലുമായിരുന്നു സക്കീർ ഹുസൈൻ നവകേരള സദസിനെതിരെ പോസ്റ്റിട്ടത്. ഈ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഉദ്യോഗസ്ഥന്റെ പെരുമാറ്റം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 1930 ലെ കേരളാ സിവിൽ സർവ്വീസ് പെരുമാറ്റചട്ടം അനുസരിച്ചാണ് സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്കരാഹിത്യമായി വിലയിരുത്തി കൂടിയാണ് സസ്‌പെൻഷൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button