ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെ, രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. പ്രീണനത്തിനായി, കോൺഗ്രസ് പാർട്ടി ഹിന്ദു വിശ്വാസങ്ങളെ തുടർച്ചയായി എതിർക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
‘പതിറ്റാണ്ടുകളായി രാമക്ഷേത്ര വിഷയം ഉന്നയിക്കുമ്പോഴെല്ലാം കോൺഗ്രസ് എതിർത്തു. ശ്രീരാമൻ ഒരു സാങ്കൽപ്പിക വ്യക്തിയാണെന്ന് പോലും അവർ പറഞ്ഞു. ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടി പ്രീണനത്തിന്റെ ഉന്നതിയിലാണ്, ‘ പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. കോൺഗ്രസ് എക്കാലവും ഹിന്ദുത്വയ്ക്ക് എതിരാണെന്ന് കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് സിടി രവി ആരോപിച്ചു.
‘അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്’: തുറന്ന് പറഞ്ഞ് എആർ റഹ്മാൻ
‘സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചത് സർദാർ വല്ലഭായ് പട്ടേലും ബാബു രാജേന്ദ്രപ്രസാദും കെഎം മുൻഷിയുമാണ്. ജവഹർലാൽ നെഹ്റു അന്ന് പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം സോമനാഥ് ക്ഷേത്രം സന്ദർശിച്ചില്ല. പിന്നെ എങ്ങനെ ഇപ്പോൾ കോൺഗ്രസ് അയോധ്യയിലേക്ക് പോകും,’ സിടി രവി ചോദിച്ചു.
‘ഇത് നെഹ്റുവിന്റെ കോൺഗ്രസാണ്, ഇത് ഗാന്ധിയുടെ കോൺഗ്രസല്ല. മഹാത്മാഗാന്ധി ‘രഘുപതി രാഘവ രാജാ റാം’ എന്ന് പാടാറുണ്ടായിരുന്നു, എന്നാൽ, കോൺഗ്രസ് ‘പ്രാണപ്രതിഷ്ഠാ’ ചടങ്ങിൽ പങ്കെടുക്കുന്നില്ല. ഇത് കോൺഗ്രസ് ഹിന്ദു മതത്തിനും ഹിന്ദുത്വയ്ക്കും എതിരാണെന്ന് കാണിക്കുന്നു,’ ബിജെപി നേതാവ് സുധാംശു ത്രിവേദി വിമർശിച്ചു.
Post Your Comments