ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ എൽകെ അദ്വാനി പങ്കെടുക്കും. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. ചടങ്ങിൽ അദ്വാനി പങ്കെടുക്കുമെന്ന് വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ അറിയിച്ചു.
‘ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്വാനിജി അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ അദ്ദേഹത്തിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കും,’ അലോക് കുമാർ വ്യക്തമാക്കി. മറ്റൊരു മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി ചടങ്ങിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ മുരളി മനോഹർ ജോഷി പരമാവധി ശ്രമിക്കുന്നതായും അലോക് കുമാർ പറഞ്ഞു.
Post Your Comments