KeralaLatest NewsNews

മലയാളി ഐഎസ് രൂപീകരണ കേസ്: തൃശൂര്‍ സ്വദേശി സഹീര്‍ അറസ്റ്റില്‍

ആര്‍എസ്എസ് നേതാക്കളെയും എന്‍ഐഎ ഉദ്യോഗസ്ഥരെയും ഐഎസ് ഭീകരവാദികള്‍ ലക്ഷ്യമിട്ടിരുന്നു

തൃശൂര്‍: മലയാളി ഐ എസ് രൂപീകരണ കേസില്‍ തൃശൂര്‍ സ്വദേശി സഹീര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാം പ്രതി ആഷിഫിന്റെ കൂട്ടാളിയാണ് സഹീര്‍. ഭീകരവാദ പ്രവര്‍ത്തനത്തിന് ആഷിഫിനെ സഹായിച്ചത് സഹീറാണ്. കേസില്‍ ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഷിഫ്, നബീല്‍ അഹമ്മദ്, ഷിയാസ് സിദ്ദിഖ്, സഹീര്‍ തുര്‍ക്കി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈയില്‍ തമിഴ്‌നാട്ടിലെ സത്യമംഗലം വനമേഖലയില്‍ നിന്നായിരുന്നു ആഷിഫിനെ പിടികൂടിയത്.

Read Also: ഇന്ത്യ തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കീർ നായിക്കിന് അജ്ഞാതർ വിഷം നൽകിയതായി പ്രചാരണം

ഐഎസ് മൊഡ്യൂള്‍ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കേരളത്തില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ആഷിഖ്. ഇയാളുടെ സഹായികളാണ് മറ്റുള്ളവര്‍. ആര്‍എസ്എസ് നേതാക്കളെയും എന്‍ഐഎ ഉദ്യോഗസ്ഥരെയും ഈ ഐഎസ് ഭീകരവാദികള്‍ ലക്ഷ്യമിട്ടിരുന്നു. ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു ഐ എസ് മൊഡ്യൂളുകളിലെ ആശയ വിനിമയങ്ങള്‍. ഇതിലൂടെ തന്നെ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരണത്തിനും ശ്രമിച്ചിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലായിരുന്നു സഹീറിനെ പിടികൂടിയത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button