തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നല്‍കിയിരുന്നു. ഒമ്പത് മാസത്തിനുള്ളില്‍ 1,380 കോടിയാണ് കോര്പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈ വര്‍ഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 5084 കോടി രൂപ കെഎസ്ആര്‍ടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്കി. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 10,020 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
Read Also: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് എതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
അതേസമയം, ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ആശ്വാസ നടപടി. ശമ്പളം രണ്ട് ഗഡുകളായി വിതരണം ചെയ്യാന്‍ അനുമതി നല്കി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. എല്ലാ മാസവും ആദ്യ ഗഡു 10-ാം തിയതിയ്ക്ക് മുന്‍പും രണ്ടാം ഗഡു 20-ാം തിയതിയ്ക്ക് ഉള്ളിലും നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
Post Your Comments