തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പരിസഹിച്ചു. പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ തിരുട്ടു കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തതോടെ പൊലീസുകാരുടെ വിചാരം അവർ ഗുണ്ടകളാണ് എന്നാണെന്നും രാഹുൽ പറഞ്ഞു. കെഎസ്‌യു സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണ്. അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ല. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്ന സഹപ്രവർത്തകരെ കൈകാര്യം ചെയ്താൽ തങ്ങൾ ഒരു വരവങ്ങ് വരും. അത് സർക്കാർ താങ്ങില്ല. പൊലീസുകാർ കേൾക്കാൻവേണ്ടി പറയുകയാണ്. തങ്ങളുടെ ഈ സമരപ്പന്തലിൽ ഈ വൃത്തികെട്ട പൊലീസിന്റെ കാവൽ ആവശ്യമില്ല. തങ്ങളെ സംരക്ഷിക്കാൻ തങ്ങൾക്കറിയാം. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമൊക്കെ കഴിഞ്ഞ ദിവസം കയറിയ ഒരു മരപ്പട്ടിയുണ്ട്. ആ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ വിജയനേക്കാൾ നന്നായി ആ മരപ്പട്ടി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. ആ മരപ്പട്ടിയേക്കാൾ കഷ്ടമായി, അതിന്റെയത്ര പോലും ചിന്തയോ വിവേകമോ ബുദ്ധിയോ ഇല്ലാത്ത പിണറായി വിജയൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ, അയാളുടെയും അയാളുടെ തിരുട്ടു ഫാമിലിയുടെയും സംരക്ഷണം ഏറ്റെടുത്ത പൊലീസിന്റെ വിചാരം അവരും ഗുണ്ടകളായി മാറിയെന്നാണെന്ന് രാഹുൽ വ്യക്തമാക്കി.
നോക്കീം കണ്ടും നിങ്ങൾ ക്രമസമാധാന പാലനം നടത്തിയാൽ മതി. രാജാവിനേക്കാൾ വലിയ രാജഭക്തിയൊന്നും ഇവിടെ ഒരു പൊലീസ് ഏമാനും കാട്ടേണ്ടതില്ല. ഇന്ന് കെഎസ്‌യുക്കാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമ്പോൾ ഞങ്ങൾ അവരെ മടക്കി വിളിച്ചതാണ്. അല്ലാതെ ആ പീറ ജലപീരങ്കിയും പൊലീസുകാരുടെ പീറ ലാത്തിയും ഷീൽഡും കണ്ട് തിരിച്ചുപോരുന്നവല്ല ഈ യുവാക്കൾ. എല്ലാ ദിവസവും ഇങ്ങനെ മടക്കിവിളിക്കുമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments