KeralaLatest NewsNews

ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം, പുതിയ നീക്കത്തിന് തുടക്കമിട്ട് പിഎസ്‌സി

പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേരള പിഎസ്‌സി. പിഎസ്‌സി നടത്തുന്ന അഭിമുഖം, ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന, കായിക ക്ഷമത പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയ്ക്ക് ഉദ്യോഗാർത്ഥികളെ തിരിച്ചറിയുന്നതിനാണ് ബയോമെട്രിക് സംവിധാനം ഉപയോഗിക്കുക. പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്.

ഈ മാസം 10 മുതൽ നടത്തുന്ന അഭിമുഖം, 16 മുതൽ നടത്തുന്ന കായികക്ഷമത പരീക്ഷ, 24 മുതൽ നടത്തുന്ന ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന എന്നിവയ്ക്ക് ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നതാണ്. അതേസമയം, പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യാത്ത ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി പരിശോധന നിലവിലുള്ള രീതിയിൽ തുടരുമെന്ന് പിഎസ്‌സി അറിയിച്ചു. നിലവിൽ, വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Also Read: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ഇനി ഇന്ത്യയും! ഗഗൻയാൻ പരീക്ഷണപ്പറക്കൽ ജൂണിന് മുൻപ്

shortlink

Related Articles

Post Your Comments

Related Articles


Back to top button