തിരുവനന്തപുരം: ‘നവഗുണ്ടാ സദസ്സി’നെതിരെ നടന്ന പ്രതിഷേധങ്ങളുടെ അസ്വസ്ഥതയാണ് പിണറായി വിജയനെന്നും അതിന്റെ തെളിവാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എന്നും ഷാഫി പറമ്പില്‍ എം.എല്‍.എ. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്.
വീടുവളഞ്ഞുള്ള അറസ്റ്റ് പൊലീസിന്റെ ബോധപൂര്‍വമായ പ്രകോപനമാണെന്നും പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശമാണ് ഇക്കാര്യത്തിലുണ്ടായത് എന്ന് വ്യക്തമാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
read also: 10 അടി പൊക്കമുള്ള അന്യഗ്രഹജീവി നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്!! ഷോപ്പിങ് മാളിനു മുൻപിൽ നടന്നത്
‘വീട് തുറന്ന് മുകളില്‍ കിടന്നുറങ്ങുന്ന രാഹുലിന്റെ റൂമിന്റെ വാതില്‍ മുട്ടി തുറന്ന് പിടികൂടാൻ മാത്രം എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. രാഹുല്‍ കൊലപാതകകേസിലെ പ്രതിയോ ഭീകരവാദിയോ ഒന്നുമല്ല, വിളിപ്പിച്ചാല്‍ വരുന്നയാളാണ്. കഴിഞ്ഞ ദിവസം വരെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതാണ്. സ്കൂള്‍ കലോത്സവ നഗരിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സജീവമായി ഉണ്ടായിരുന്നതാണ്. അറസ്റ്റായിരുന്നു ലക്ഷ്യമെങ്കില്‍ അവിടെ വെച്ച് ആകാമായിരുന്നില്ലേ. ഇതുകൊണ്ടൊന്നും ഭയന്ന് പോകുമെന്ന് പിണറായി വിജയൻ മനസിലാക്കുന്നത് നല്ലതാണ്. ഞങ്ങള്‍ വാ മോനെ ആര്‍ഷോ..കരയല്ലേ കുഞ്ഞേ തുടങ്ങിയ താലോലിക്കല്‍ പ്രതീക്ഷിച്ച് സമരത്തില്‍ പങ്കെടുത്തവരല്ലെന്നും’- ഷാഫി പറമ്പില്‍ പറഞ്ഞു.
Post Your Comments