KeralaLatest NewsNews

കെഎസ്ആര്‍ടിസിയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

 

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. ശമ്പളം രണ്ട് ഗഡുകളായി വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. എല്ലാ മാസവും ആദ്യ ഗഡു 10-ാം തിയതിയ്ക്ക് മുന്‍പും രണ്ടാം ഗഡു 20-ാം തിയതിയ്ക്ക് ഉള്ളിലും നല്‍കാനാണ് ഉത്തരവ്.

Read Also: സ്ത്രീകളില്‍ മാത്രം ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഒരു പക്ഷേ കാന്‍സര്‍ ആകാം

ജീവനക്കാരുടെ ശമ്പളം 10-ാം തിയതിക്ക് മുമ്പ് വിതരണം ചെയ്യണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ അപ്പീലിലാണ് നടപടി.

സ്ഥാപനത്തിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയനുസരിച്ച് ജീവനക്കാര്‍ക്ക് 10-ാം തിയതിയ്ക്ക് അകം മുഴുവന്‍ ശമ്പവും നല്‍കാന്‍ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button