ജാതകച്ചേര്‍ച്ചയുണ്ടായിട്ടും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതിരുന്നിട്ടും വിവാഹം നടക്കാത്തവര്‍ ധാരാളമുണ്ടായിരിക്കും. ഇതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ആണ് ഉണ്ടാവുക. വിവാഹം വൈകുന്നതിലൂടെ അത് പല വിധത്തിലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. വിവാഹം വൈകുന്നതിലൂടെ പലപ്പോഴും ഗര്‍ഭധാരണത്തിനും സെറ്റില്‍ ആവുന്നതിനും എല്ലാം സമയം വൈകുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത്തരം കാര്യങ്ങള്‍ അതിന് പരിഹാരം കാണുന്ന മന്ത്രങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സ്വയംവര മന്ത്രാര്‍ച്ചന നടത്തുന്നതിന് ശ്രദ്ധിക്കുക. ഇത് 108 തവണ 12 ദിവസം സ്ഥിരമായി ചൊല്ലുന്നത് ശീലമാക്കുക.
ദേവിക്ക് പിച്ചിപ്പൂവ് അര്‍പ്പിച്ച് സ്വയംവര മന്ത്രം ഉരുവിടുന്നത് വിവാഹം പെട്ടെന്ന് നടക്കുന്നതിന് കാരണമാകുന്നുണ്ട്. സ്വയംവര മന്ത്രാര്‍ച്ചനയിലൂടെ വിവാഹ തടസ്സങ്ങള്‍ എല്ലാം തന്നെ പൂര്‍ണമായും മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെല്ലാം മാറുന്നുണ്ട്. തിങ്കളാഴ്ച വ്രതം എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ തിങ്കളാഴ്ചയും അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കുക.പൗര്‍ണമി വ്രതം എടുക്കുന്നതിന് ശ്രദ്ധിക്കുക. പൗര്‍ണമി വ്രതം എടുക്കുമ്പോള്‍ ഈ മന്ത്രം 41 വട്ടം ചൊല്ലി വേണം വ്രതം അനുഷ്ഠിക്കേണ്ടത്. അതുകൊണ്ട് തന്നെ വിവാഹത്തിലെ തടസ്സങ്ങള്‍ മാറി വിവാഹം നടക്കുന്നതിന് സാധിക്കുന്നു.
മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ വിവാഹത്തില്‍ ഉണ്ടാവുന്നതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പൗര്‍ണമി വ്രതം സഹായിക്കുന്നുണ്ട്.അര്‍ദ്ധ നാരീശ്വരനായ ഭഗവാനെ പൂജിക്കുക. ഉമാ മഹേശ്വര പൂജ, സ്വയംവര പുഷ്പാഞ്ജലി എന്നിവ നടത്തുന്നത് നല്ലതാണ്. ഉമാ മഹേശ്വര യന്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കുക.വിവാഹത്തിന് തടസ്സമായി നില്‍ക്കുന്ന ഗ്രഹത്തിന്റെ ദേവതയെ പ്രീതിപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. അതിനായി ജാതകം നല്ല ഒരു ജ്യോതിഷിയുമായി കാണിച്ച് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.വിവാഹ തടസ്സത്തെ മാറ്റുന്നതിന് വേണ്ടിയും വിവാഹം പെട്ടെന്ന് നടക്കുന്നതിന് വേണ്ടിയും സ്വയംവര യന്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.
കൂടാതെ ചുവന്ന ചരടില്‍ സ്വയം വര മന്ത്രം 3000 തവണ ജപിച്ച് പൂജിച്ച് ആ ചരട് ധരിക്കുക.രാഹുകാല പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ പലപ്പോഴും അത് വിവാഹത്തിന് തടസ്സം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് രാഹു പ്രീതി വരുത്തിയാല്‍ തടസ്സം മാറാന്‍ സഹായിക്കുന്നു. രാഹു പ്രീതിക്ക് വേണ്ടി പൂജ നടത്തേണ്ടത് ശ്രദ്ധിക്കേണ്ടതാണ്. നാഗ ദേവതകള്‍ക്ക് പാല്‍, ഇളനീര്‍ അഭിഷേകം, നൂറും പാലും എന്നിവയെല്ലാം നടത്താന്‍ ശ്രദ്ധിക്കണം. അശ്വാരൂഢ മന്ത്രം ജപിച്ച് ആ കുങ്കുമം നെറ്റിയില്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പലപ്പോഴും നിങ്ങളുടെ വിവാഹത്തിന് ഉണ്ടാവുന്ന തടസ്സം ഇതിലൂടെ നമുക്ക് നീക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ ഏറ്റവും അധികം തടസ്സം നില്‍ക്കുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.
Post Your Comments