Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച സംഭവം, മാലിദ്വീപിലേയ്ക്കുള്ള വിമാന ബുക്കിംഗുകള്‍ നിര്‍ത്തിവെച്ച് ഈ കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപിലെ മന്ത്രിമാരും നേതാക്കളും നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു. ഏറ്റവുമൊടുവിലായി ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസി മൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ ഫ്‌ളൈറ്റ് ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Read Also: മാലിദ്വീപ് വിഷയത്തില്‍ ഇന്ത്യക്ക് ഇസ്രയേലിന്റെ പിന്തുണ, ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രയേല്‍

ഈസി മൈട്രിപ്പ് സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നിശാന്ത് പിട്ടി, മാലിദ്വീപിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പുറമേ ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള ഓണ്‍ലൈന്‍ കാമ്പെയ്നും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹിയിലാണ് ഈസി മൈട്രിപ്പിന്റെ ആസ്ഥാനം. നിഷാന്ത് പിട്ടി, റികാന്ത് പിട്ടി, പ്രശാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്ന് 2008ല്‍ ആണ് ഈ കമ്പനി സ്ഥാപിച്ചത്. ലക്ഷദ്വീപ് സന്ദര്‍ശനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഓഫറുകള്‍ കൊണ്ടുവരുമെന്നും ഈസി മൈട്രിപ്പ് വ്യക്തമാക്കി. മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചാണ് നില നില്‍ക്കുന്നത്. മാലിദ്വീപിന്റെ ജിഡിപിയുടെ ഏകദേശം 25% ടൂറിസത്തില്‍ നിന്നാണ്. മാലിദ്വീപ് അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2023 നവംബറില്‍ മാത്രം 18,905 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ രാജ്യത്ത് എത്തി.

2019ല്‍ 1.66 ലക്ഷം പേരാണ് ഇന്ത്യയില്‍ നിന്നും മാലിദ്വീപിലേക്കെത്തിയത്. 2020ല്‍ കോവിഡ് ബാധിച്ചപ്പോള്‍ പോലും, മാലിദ്വീപില്‍ ഏകദേശം 63,000 ഇന്ത്യന്‍ സന്ദര്‍ശകര്‍ എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button