News

ഹരിവരാസനം പുരസ്കാരം പികെ വീരമണി ദാസന്

സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം പ്രഖ്യാപിച്ചു. തമിഴ് പിന്നണി ഗായകൻ പികെ വീരമണി ദാസന്, ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് ഈ മാസം 15ന് മകര വിളക്ക് ദിവസം രാവിലെ എട്ടിന് സമർപ്പിക്കും. ശബരിമല സന്നധാനം ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ആറായിരത്തിലധികം ഭക്തിഗാനങ്ങള്‍ വീരമണി ദാസൻ ആലപിച്ചിട്ടുണ്ട്.

read also: മേജർ രവി, ദേവൻ എന്നിവർക്ക് പിന്നാലെ നിർമ്മാതാവ് ജി സുരേഷ് കുമാറും!! ബിജെപി സംസ്ഥാന കമ്മിറ്റിയിൽ അംഗമായി

ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സിഎൻ രാമൻ, പ്രൊഫ. പാല്‍കുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ കണ്ടെത്തിയത്.

2012 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. വീരമണി രാജു, ആലപ്പി രംഗനാഥ്, ശ്രീകുമാരൻ തമ്പി അടക്കമുള്ളവര്‍ ഈ പുരസ്കാരം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button