Latest NewsNewsIndia

വീടിന്റെ ഒന്നാം നിലയില്‍ തീപിടിച്ചു: പേടിച്ച്‌ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടി 13കാരി, ദാരുണാന്ത്യം

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭോപ്പാല്‍: വീടിന്റെ ഒന്നാം നിലയില്‍ തീപിടിച്ചത് കണ്ട് പേടിച്ച്‌ താഴേയ്‌ക്ക് ചാടിയ പതിമൂന്നുകാരിയ്ക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ സാഗര്‍ സിറ്റിയിലാണ് സംഭവം. 13കാരിയായ എയ്‌ഞ്ചല്‍ ജെയിനാണ് രണ്ടാം നിലയില്‍ നിനന്നും താഴേയ്ക്ക് ചാടിയത്.

മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളായ എയ്‌ഞ്ചലും കുടുംബവും സാഗര്‍ സിറ്റിയിലെ രാംപുര പ്രദേശത്തുള്ള ബന്ധുവിന്റെ വീട്ടിലേയ്‌ക്ക് വിരുന്നിനായി എത്തിയതായിരുന്നു. വീടിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പെട്ടെന്ന് തന്നെ തീ മുകളിലേയ്‌ക്ക് പടര്‍ന്നുകയറി. ഇതോടെ പരിഭ്രാന്തയായ എയ്‌ഞ്ചല്‍ ബാല്‍ക്കണിയിലൂടെ താഴേയ്‌ക്ക് ചാടുകയായിരുന്നു. താഴെ വീണ് രക്തത്തില്‍ കുളിച്ച്‌ കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികള്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

read also: കേസിൽ തെളിവില്ല, കുറ്റവിമുക്തയാക്കണം: കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ഹർജി പരിഗണിക്കാൻ മാറ്റി

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെറിയരീതിയിൽ പരിക്കേറ്റ കുട്ടിയുടെ അമ്മയെയും സഹോദരനെയും ഫയര്‍ഫോഴ്‌സ് സംഘം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button