കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ അനുകൂലിച്ച് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ജനങ്ങൾ ഒരാളെ ഇഷ്ടപ്പെടുമ്പോൾ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിൽ തെറ്റില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുള്ള വീഡിയോ ഗാനം ചർച്ചയാകുന്ന സാഹചര്യത്തിലാണ് സിപിഎം നേതാവിന്റെ പ്രതികരണം. നേരത്തെ പി. ജയരാജനെ സമാന വിഷയത്തിൽ ശാസിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പഴയ ചരിത്രമാണെന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഇ.പി.യുടെ പ്രതികരണം.
ഗവർണർക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവർണർക്കെതിരെ എവിടെ വെച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കർഷക വിരുദ്ധ സമീപനം ഗവർണർ സ്വീകരിച്ചതുകൊണ്ടാണ് അവർ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം അവർക്കൊപ്പമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Post Your Comments