Latest NewsNewsIndia

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് 5 ദിവസം ഹോം ഐസലേഷൻ: കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി മഹാരാഷ്ട്ര

യാത്രയ്ക്ക് ശേഷം പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്

മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം ഉയർന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി മഹാരാഷ്ട്ര സർക്കാർ. ക്രിസ്തുമസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തുപോയി തിരികെ എത്തുന്നവർക്കും, ജോലി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും ഇതര സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവർക്കും ഹോം ഐസലേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. 5 ദിവസമാണ് ഹോം ഐസലേഷനിൽ കഴിയേണ്ടത്. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ് പുറത്തുവിട്ടിട്ടുണ്ട്.

യാത്രയ്ക്ക് ശേഷം പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. തുടർന്ന് കൃത്യമായ ചികിത്സ തേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, മഹാരാഷ്ട്രയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 630 ആയാണ് ഉയർന്നിരിക്കുന്നത്. അവധി ദിനങ്ങളും, ആഘോഷ പരിപാടികളും കഴിഞ്ഞതിനാൽ അടുത്ത 15 ദിവസം നിർണായകമാണെന്നാണ് ടാസ്ക് ഫോഴ്സിന്റെ വിലയിരുത്തൽ. കോവിഡ് വ്യാപനം തടയുന്നതിനായി പൊതുസ്ഥലങ്ങളിലും, ആളുകൾ കൂടുന്ന ഇടങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.

Also Read: ഒറ്റയ്ക്ക് ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം: തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button