കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപിലെ തന്റെ സ്നോർക്കെലിംഗ് അനുഭവത്തിന്റെ ചിത്രങ്ങൾ വ്യാഴാഴ്ച തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രധാനമന്ത്രി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തിന്റേത് വെറുമൊരു സന്ദർശനം ആയിരുന്നില്ല. ഇന്ത്യയിൽ നിന്ന് അകന്ന് ചൈനയുടെയും, പാകിസ്ഥാന്റെയും കൂടെ കൂടാൻ പോയ മാലിദ്വീപ് എന്ന ദ്വീപ് രാജ്യത്തിന് ഇന്ത്യ നൽകിയ എട്ടിന്റെ പണിയാണ് മോദിയുടെ ലക്ഷദ്വീപ് യാത്രയെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ് കുറിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓരോ പ്രവർത്തികൾക്കും കൃത്യമായ ലക്ഷ്യമുണ്ടെന്ന് പറഞ്ഞ ജിതിൻ, രാഷ്ട്രീയ എതിരാളികൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ദൂരത്തിൽ അദ്ദേഹം എത്തിച്ചേർന്നതിന് പിന്നിലെ രഹസ്യം ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികളാണെന്ന് ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ രാഷ്ട്രീയ എതിരാളികളും, ഇന്ത്യ വിരുദ്ധരും, മത തീവ്രവാദികളും, കമ്മ്യൂണിസ്റ്റുകാരും കണ്ടത്, ഫോട്ടോ ഷൂട്ട്, രാഹുൽ ഗാന്ധി കടലിൽ ചാടിയത് പോലെ കടലിൽ ഇറങ്ങിയതാണ് എന്നൊക്കെയുള്ള ട്രോളുകളിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ലക്ഷദ്വീപ് സന്ദർശനത്തെ ഞെട്ടലോടെ കണ്ടത് ലക്ഷദ്വീപിൽ നിന്ന് കഷ്ട്ടി 800 കിലോമീറ്റർ ദൂരം മാത്രമുള്ള മാലിദ്വീപ് എന്ന രാജ്യമാണ് എന്ന് ജിതിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അദ്ദേഹത്തിന്റെ ഓരോ പ്രവർത്തികൾക്കും കൃത്യമായ ലക്ഷ്യമുണ്ട്. രാഷ്ട്രീയ എതിരാളികൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ദൂരത്തിൽ അദ്ദേഹം എത്തിച്ചേർന്നതിന് പിന്നിലെ രഹസ്യവും ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികളാണ്.
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ രാഷ്ട്രീയ എതിരാളികളും, ഇന്ത്യ വിരുദ്ധരും, മത തീവ്രവാദികളും, കമ്മ്യൂണിസ്റ്റുകാരും കണ്ടത് എങ്ങനെയാണ്? ഫോട്ടോ ഷൂട്ട്, രാഹുൽ ഗാന്ധി കടലിൽ ചാടിയത് പോലെ കടലിൽ ഇറങ്ങിയതാണ് എന്നൊക്കെയാണ് ട്രോളുകൾ..
പക്ഷെ മോഡിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ ഞെട്ടലോടെ കണ്ടത് ലക്ഷദ്വീപിൽ നിന്ന് കഷ്ട്ടി 800 കിലോമീറ്റർ ദൂരം മാത്രമുള്ള മാലിദ്വീപ് അല്ലെങ്കിൽ Maldives എന്ന രാജ്യമാണ്.
ഇന്ത്യയിൽ നിന്ന് അകന്ന് ചൈനയുടെയും, പാകിസ്ഥാന്റെയും കൂടെ കൂടാൻ പോയ മാലിദ്വീപ് എന്ന ദ്വീപ് രാജ്യത്തിന് ഇന്ത്യ നൽകിയ എട്ടിന്റെ പണിയാണ് മോഡിയുടെ ലക്ഷദ്വീപ് സന്ദർശനം.
ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റ്കളിൽ നിന്ന് ലഭിക്കുന്ന വരുമാനം ആണ് മാലിദ്വീപ് എന്ന കുഞ്ഞൻ രാജ്യത്തിന്റെ സാമ്പത്തീക രംഗത്തെ പിടിച്ചു നിർത്തുന്ന പ്രധാന ഘടകം. ഒരു വർഷം കുറഞ്ഞത് 2 ലക്ഷം ഇന്ത്യക്കാർ മാലിദ്വീപ് സന്ദർശിക്കുന്നു. ഇന്ത്യയിലെ വൻകിട വ്യവസായികളുടെയും മറ്റും വിവാഹങ്ങൾ, ഇന്ത്യൻ സിനിമ ഷൂട്ടിംഗ് ഒക്കെ മാലിദ്വീപിൽ ആണ് കൂടുതലും നടക്കുന്നത്.
പുതിയ മാലിദ്വീപ് പ്രസിഡന്റിന്റെ മതഭ്രാന്ത് ആണോ ഇന്ത്യ വിരുദ്ധ വികാരത്തിന് പിന്നിലുള്ളത് എന്നറിയില്ല. ഇന്ത്യയുമായി കൂടുതൽ സഹകരണം വേണ്ട എന്ന നിലപാടിലാണ് അവിടുത്തെ പുതിയ ഭരണകൂടം.
അതിനുള്ള മറുപടി ആണ് പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം വഴി ഇന്ത്യ മാലിദ്വീപിന് നൽകിയിരിക്കുന്നത്. മാലിദ്വീപിനെക്കാൾ മികച്ച ബീച്ചുകൾ ആണ് ലക്ഷദ്വീപിൽ ഉള്ളത്.
ഇത്രയും നാളും ലക്ഷദ്വീപിൽ വികസനം എത്താതെ കിടക്കുക ആയിരുന്നു. ദ്വീപിനെ ഒരു സ്വതന്ത്ര റിപ്പബ്ലിക് ആക്കി കൊണ്ടു നടക്കുക ആയിരുന്നു ചിലർ. അവിടെ തങ്ങൾ മാത്രം മതി, വേറെ ആരും വരേണ്ട, വികസനം ഒന്നും വേണ്ട എന്ന ലൈൻ.
ലക്ഷദ്വീപിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ മുൻ കൈ എടുത്തപ്പോൾ അതിന് തടയിടാൻ കേരളത്തിൽ നിന്ന് അങ്ങോട്ട് ഒഴുക്കായിരുന്നു എന്നോർക്കണം. എന്തായിരുന്നു കേരളത്തിൽ ബഹളം. ലക്ഷ്യം എന്തായിരുന്നു എന്ന് പറയേണ്ടല്ലോ..
കേരളത്തിൽ നിന്ന് പോയവർ ഉണ്ടാക്കിയ കുത്തിത്തിരിപ്പുകൾ എല്ലാം ചീറ്റി പോയി. വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനം ആണ് ഇപ്പോൾ ലക്ഷദ്വീപിൽ നടക്കുന്നത്.
ലക്ഷദ്വീപിൽ നിന്ന് ഫോൺ വിളി പോലും ആർഭാടം ആയിരുന്നു ഈ അടുത്ത കാലം വരെ. എന്തിനും ഏതിനും 400 കിലോമീറ്റർ അകലെയുള്ള കേരളവുമായോ, മംഗലാപുരവുമായോ ഒക്കെ ബന്ധപ്പെടണമായിരുന്നു ദ്വീപ് നിവാസികൾക്ക്.
അതെല്ലാം മാറി ലക്ഷദ്വീപ് ലോകത്തിലെ തന്നെ വൻകിട ടൂറിസ്റ്റ് കേന്ദ്രം ആകുകയാണ്. അതിന്റെ ഒരു സാമ്പിൾ ആണ് നരേന്ദ്ര മോഡി ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തത്.
ആ ഫോട്ടോ ലോകം മുഴുവൻ കണ്ടു. മോഡിയുടെ ഫോട്ടോ പുറത്ത് വന്നതോടെ ഗൂഗിളിൽ ലക്ഷദ്വീപ് സെർച്ച് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുത്തിപ്പാണ് ഉണ്ടായത്. അതായത് മാലിദ്വീപ് തിരഞ്ഞവരേക്കാൾ കൂടുതൽ ഇപ്പോൾ ലക്ഷദ്വീപ് തിരയുന്നു..!
എങ്ങനെയുണ്ട് മോഡിയുടെ സർജിക്കൽ സ്ട്രൈക്ക്… ഇന്ത്യക്കാർ മാലിദ്വീപ് ഉപേക്ഷിച്ച് ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാൻ തുടങ്ങും, വിദേശ ടൂറിസ്റ്റുകളും ലക്ഷദ്വീപിലേക്ക് ഒഴുകും. നഷ്ടം ആർക്കാണ് എന്ന് പറയേണ്ടല്ലോ..
ഇതൊന്നും മനസിലാക്കാതെ മോഡിയുടെ ഫോട്ടോ ഷൂട്ട്, രാഹുൽ ഗാന്ധി കടലിൽ ചാടിയത് കൊണ്ട് മോഡി ലക്ഷദ്വീപിൽ പോയി എന്നൊക്കെ പറയുന്ന കോമാളികളോട് സഹതാപം മാത്രം.
ലക്ഷദ്വീപിനെ ഇങ്ങനെ മാറ്റിയെടുത്തത് ഒറ്റ രാത്രി കൊണ്ടല്ല. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ കാരണമാണ്.
നരേന്ദ്ര മോഡി 2047 സ്വപ്നം കണ്ടാണ് പ്രവർത്തിക്കുന്നത്. ഇന്ത്യക്കാരുടെ ഓരോ രൂപയും ഇന്ത്യയിൽ തന്നെ ചിലവഴിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇന്ത്യയിൽ തന്നെ അദ്ദേഹം ഒരുക്കുന്നു.
മോഡി വിദേശത്ത് പോയി വിദേശ ഇന്ത്യക്കാരോട് പറയുന്നത്, വിദേശികളെ ഇന്ത്യയിലേക്ക് ടൂറിസ്റ്റുകളായി പറഞ്ഞു വിടണം എന്നാണ്.
ഇന്ത്യക്കാർക്ക് അതുവഴി ലഭിക്കുന്ന തൊഴിൽ, വിദേശ നാണ്യം വഴി രാജ്യത്തിനു ലഭിക്കുന്ന ലാഭം, അടിസ്ഥാന വികസനത്തിൽ ഉണ്ടാകുന്ന നിക്ഷേപം, നികുതി വരുമാനം അങ്ങനെ ഇന്ത്യക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ ചില്ലറയല്ല.
ഇതാണ് നരേന്ദ്ര മോഡിയെ വ്യത്യസ്ഥൻ ആക്കുന്നത്. ഇന്ത്യ എന്ന രാജ്യത്തെ ഒരു വികസിത രാജ്യം ആക്കാൻ വേണ്ടതാണ് പുള്ളി ചെയ്യുന്നത്. അതിനുള്ള അടിത്തറ ആണ് അദ്ദേഹം ചെയ്യുന്നത്.
ലക്ഷദ്വീപിന്റെ പേരിൽ ബഹളം വെച്ചവരൊക്കെ കാണാൻ പോകുന്നത് ലോക ടൂറിസം ഭൂപടത്തിൽ ഇനി ലക്ഷദ്വീപിന്റെ കുതിപ്പാണ്. കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞപ്പോൾ കേരളത്തിൽ ഉണ്ടായ കോലാഹലം മറുന്നു കാണില്ല. കാശ്മീരിനേക്കാൾ കൂടുതൽ മോങ്ങൽ കേരളത്തിൽ ആയിരുന്നു. എന്നിട്ട് എന്തായി, 1.88 കോടി ടൂറിസ്റ്റുകൾ ആണ് കഴിഞ്ഞ വർഷം കശ്മീർ സന്ദർശിച്ചത്..!
തോക്ക് പിടിച്ചു നടന്നവനൊക്കെ ഇപ്പോൾ ആപ്പിൾ കയറ്റുമതി ചെയ്ത് അന്തസോടെ കശ്മീരിൽ ജീവിക്കുന്നു..
ഇന്ത്യ എന്ന രാജ്യം നന്നാകണം എന്ന് ചിന്തയുള്ള ഭരണാധികാരി വന്നപ്പോൾ ഉള്ള മാറ്റങ്ങളാണ് ഇതൊക്കെ. തീവ്രവാദവും, അഴിമതിയും, കുടുംബഭരണവും, സ്വജന പക്ഷപ്പാതവും, പ്രാകൃതമായ അടിസ്ഥാന സൗകര്യ വികസനവും ഒക്കെയുള്ള പഴയ ഇന്ത്യ മതി എന്ന് ചിന്തിക്കുന്നവരാണ് ഇപ്പോഴും കശ്മീരിനെ പഴയ കശ്മീരും, ലക്ഷദ്വീപിനെ പഴയ ലക്ഷദ്വീപും ആക്കാൻ ശ്രമിക്കുന്നത്.
പക്ഷെ ഇന്ത്യക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. 2047 ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യം വെച്ചുള്ള കുതിപ്പിലാണ് ഇന്ത്യ. അതിനുള്ള ശക്തമായ അടിത്തറ സ്ഥാപിക്കുകയാണ് നമ്മൾ. കരുത്തനായ, ദീർഘവീക്ഷണം ഉള്ള നരേന്ദ്രമോഡിയെ പോലെ ഒരു നേതാവ് ഉള്ളപ്പോൾ ഇന്ത്യ വികസിത രാജ്യം എന്ന നേട്ടം കൈവരിക്കും എന്നുറപ്പ്.
അതിന് എതിരായി ആരൊക്കെ നിന്നാലും, എന്തൊക്കെ ചെയ്താലും അതിനെയെല്ലാം അവഗണിച്ചും, അടിച്ചമർത്തേണ്ടതിനെ അടിച്ചമർത്തിയും ഇന്ത്യ മുന്നോട്ടു പോകുക തന്നെ ചെയ്യും.
Post Your Comments