ErnakulamLatest NewsKeralaNattuvarthaNews

ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകം: പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും മിന്നൽ പരിശോധന

കൊച്ചി: ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമെന്ന പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും പൊലീസിന്റെ മിന്നൽ പരിശോധന. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് 19 സ്ഥലങ്ങളിലും തേവരയിൽ 9 ഇടങ്ങളിലും പരിശോധന നടത്തി. 50ലേറെ സെന്ററുകളിലാണ് പരിശോധന നടത്തുന്നുന്നത്.

കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും നടത്തിയ പരിശോധനയിൽ, ജീവനക്കാരിലധികവും യോഗ്യതയില്ലാത്തവരെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമെന്ന പരാതിയെത്തുടർന്ന് രണ്ടുമാസം മുൻപ് നടത്തിയ പരിശോധനയുടെ തുടർച്ചയെന്ന നിലയിലാണ് ഇന്നത്തെ പരിശോധന.

shortlink

Post Your Comments


Back to top button