കോഴിക്കോട് : തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിയുടെ വിവാദ പ്രസ്താവനയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തെങ്കിലും തുടര്‍നടപടികള്‍ പതുക്കെമതിയെന്ന് തീരുമാനം. ഉമര്‍ ഫൈസിക്ക് എതിരെയുള്ള ചോദ്യംചെയ്യലും തുടര്‍നടപടികളും ഉടനെയുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
തെളിവ് ശേഖരിച്ച ശേഷം നടപടിയെടുക്കുമെന്നാണ് പൊലീസ് വിശദീകരണം. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികളെന്ന് വിളിച്ചെന്ന് ആരോപിച്ച് വനിത അവകാശപ്രവര്‍ത്തക വി.പി സുഹറ നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്.
Read Also: കടയ്ക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവം, 2 പേര്‍ വലയില്‍: ഓട്ടോ ഡ്രൈവര്‍ക്കും പങ്കുണ്ടെന്ന് സൂചന
തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമര്‍ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി.പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി നല്‍കിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
Post Your Comments