ഭോപ്പാൽ: അനധികൃതമായി നടത്തിവന്നിരുന്ന അഭയകേന്ദ്രത്തിൽ നിന്നും 26 പെൺകുട്ടികളെ കാണാതായി. ഗുജറാത്ത്, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് ഭോപ്പാലിൽ അനധികൃതമായി പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിൽ നിന്ന് കാണാതായത്. സംഭവത്തിൽ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. മാനേജർ അനിൽ മാത്യുവിനെതിരെയാണ് കേസെടുത്തത്.
അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 26 പെൺകുട്ടികളെ കാണാനില്ലെന്ന് പുറത്ത് വരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇടപെടൽ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൌഹാനും രംഗത്തെത്തി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള പർവാലിയ ഏരിയയിലെ അഞ്ചൽ ഗേൾസ് ഹോസ്റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. രജിസ്റ്റർ പരിശോധിച്ചപ്പോൾ അതിൽ 68 പെൺകുട്ടികളുടെ എൻട്രികൾ ഉണ്ടായിരുന്നെങ്കിലും 26 പേരെ കാണാനില്ലായിരുന്നു.
കാണാതായ പെൺകുട്ടികളെ കുറിച്ച് ഷെൽട്ടർ ഹോം ഡയറക്ടർ അനിൽ മാത്യുവിനെ ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടിഎല്ലാ ലഭിച്ചത്. പെൺകുട്ടികൾ ഗുജറാത്ത്, ജാർഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. അവരിൽ ചിലർ മധ്യപ്രദേശിലെ സെഹോർ, റെയ്‌സെൻ, ചിന്ദ്വാര, ബാലാഘട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന അനാഥാലയത്തിൽ നിരവധി ക്രമക്കേടുകള് കണ്ടെത്തിയതായി എഫ് ഐആറിൽ പറയുന്നു.
ചിൽഡ്രൻസ് ഹോം നിയന്ത്രിക്കുന്നവർ ഒരു മിഷനറി തെരുവിൽ നിന്ന് കുറച്ച് കുട്ടികളെ രക്ഷിച്ചതായും ലൈസൻസില്ലാതെ ഷെൽട്ടർ ഹോം നടത്തുന്നതായും കനുങ്കോ പറഞ്ഞു. 6 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. കാണാതായ പെൺകുട്ടികളെല്ലാം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവില്ലാതെയാണ് ജീവിക്കുന്നത്. കുട്ടികളെ രക്ഷപ്പെടുത്തി പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയതായി ചില് ഡ്രൻസ് ഹോം അധികൃതർ പറഞ്ഞു.
Post Your Comments