ന്യൂയോര്‍ക്ക്: യുഎസിലെ അയോവ ഹൈസ്‌കൂളില്‍ വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശൈത്യകാല അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന ദിവസമാണ് വെടിവെയ്പ്പ് ഉണ്ടായത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പാണ് വെടിവെയ്പ്പ് നടന്നതെന്നും അതിനാല്‍ ഹൈസ്‌കൂളില്‍ കുറച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഡാളസ് കൗണ്ടി ഷെരീഫ് ആദം ഇന്‍ഫാന്റേ പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം
വെടിവെച്ചയാള്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ സ്വയം
വെടിവെച്ചതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് വെടിവെയ്പ്പ് നടന്നതെന്നാണ് വിവരം. വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പരിക്കേറ്റ നിരവധി പേരെ കണ്ടെത്തി. എന്നാല്‍ അവര്‍ എത്രപേര്‍ ഉണ്ടെന്നോ അവരുടെ അവസ്ഥ എന്താണെന്നോ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments