തിരുവനന്തപുരം: ബിജെപിയിൽ അംഗത്വം സ്വീകരിച്ച വൈദികൻ ഫാ. ഷൈജു കുര്യനെതിരെ നടപടിയുമായി ഓർത്തഡോക്‌സ് സഭ. നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളിൽ നിന്നും സഭ അദ്ദേഹത്തെ ഒഴിവാക്കി. ഷൈജുവിനെതിരായ ഉയർന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാനാണ് തീരുമാനം. ഭദ്രാസന കൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഓർത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും കഴിഞ്ഞ ദിവസം ഷൈജു കുര്യനെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടത്താനിരുന്ന ഭദ്രാസന കൗൺസിൽ യോഗം മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വൈദികനെതിരെയുള്ള നടപടി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസമാണ് ഫാദർ ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനാണ് അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകിയത്. 47 പേരാണ് പുതുതായി ബിജെപിയിൽ അംഗത്വമെടുത്തത്. എൻഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമത്തിൽ വി മുരളീധരനൊപ്പം ഫാദർ ഷൈജു കുര്യൻ പങ്കെടുത്തിരുന്നു.
Post Your Comments