KeralaIndia

മൂന്നാറില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഇടുക്കി : മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി സെലാനാണ് പിടിയിലായത്. ബോഡിമെട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. പ്രതിക്കുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഞായറാഴ്ച രാത്രി എസ്റ്റേറ്റിലെ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ പ്രതി സൗഹൃദം കാട്ടി കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അവശനിലയില്‍ കണ്ടെത്തിയത്.

ഇവരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ എത്തിയതോടെ പ്രതി വനത്തിലേക്ക് ഓടിപ്പോയി. പൊലീസും തോട്ടം തൊഴിലാളികളും വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇന്നലെ പകല്‍ നടത്തിയ തിരച്ചിലിലും പ്രതിയെ കണ്ടെത്താനായില്ല പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button