ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളില്‍ പരസ്യം. നിലവിലെ രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി 15നകം അഭിപ്രായം അറിയിക്കണം. നിര്‍ദ്ദേശങ്ങള്‍ ഒറ്റതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറും. നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയുടെ പേരിലാണ് പരസ്യം.
Read Also: ‘ബൃന്ദ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?’ വൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍
പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ 2029ലെ തെരഞ്ഞെടുപ്പ് ലോക്‌സഭ, നിയമസഭ ഉള്‍പ്പെടെ ഒന്നിച്ചു നടത്താനാണ് നീക്കം. ഇതു സംബന്ധിച്ച് 10 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയാണ് ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നടത്താനാണ് നീക്കം നടക്കുന്നത്.
Post Your Comments