Latest NewsNewsIndia

കളിപ്പാട്ട കയറ്റുമതിയിലും ഇന്ത്യ നമ്പര്‍ വണ്‍: ആഗോള വിപണി കീഴടക്കി ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍

ന്യൂഡല്‍ഹി: കളിപ്പാട്ട കയറ്റുമതിയിലും ഇന്ത്യ നമ്പര്‍ വണ്‍ ആകുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കളിപ്പാട്ട കയറ്റുമതിയില്‍ രാജ്യം 239 ശതമാനം വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Read Also: ബര്‍ ദുബായിലെ ശിവക്ഷേത്രം ജബല്‍അലിയിലേക്ക് മാറ്റിസ്ഥാപിച്ചു

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 326 മില്യണ്‍ ഡോളറാണ് ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി. 2014-15 കാലത്ത് ഇത് 96 മില്യണ്‍ ഡോളറായിരുന്നു. അതുപോലെ കളിപ്പാട്ട ഇറക്കുമതി 52 ശതമാനം കുറഞ്ഞു. 332 മില്യണ്‍ ഡോളറായിരുന്ന ഇറക്കുമതി നിലവില്‍ 159 മില്യണ്‍ ഡോളറാണ്.

ഇന്ത്യയിലെ കളിപ്പാട്ട വ്യവസായവും കയറ്റുമതിയുമായി ബന്ധപ്പെട്ട് ഐഐഎം ലക്നൗ നടത്തിയ കേസ് സ്റ്റഡിയിലൂടെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കളിപ്പാട്ട വ്യവസായത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button