
ദുബായ് : ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം, ആഗോളതലത്തിലെ വില കിഴിവും ദീപാവലി ഓഫറുകളും ഒന്നിച്ചപ്പോള്‍ സ്വര്‍ണത്തിന് വന്‍വില കിഴിവ്. രാജ്യാന്തര തലത്തില്‍ വ്യാപാര യുദ്ധത്തിനിടെ നടന്ന സന്ധി സംഭാഷണങ്ങളും രാജ്യങ്ങളുടെ നിലപാടുകളിലെ അയവുമാണ് സ്വര്‍ണവില താഴാന്‍ കാരണം. ഈ സാഹചര്യം പ്രയോജനപ്പെടുത്താമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദീപാവലി പ്രമാണിച്ചു വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ ധാരാളം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സമയവുമാണിത്. ദീപാവലി നാളുകളില്‍ സ്വര്‍ണവിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.
Read Also : ദുബായില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞു
ഇന്ത്യയില്‍ കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില ഗ്രാമിന് 3725 രൂപയാണ്. ദുബായില്‍ ഇന്നലെ 169 ദിര്‍ഹമാണ് (3261 രുപ). 464 രൂപയുടെ വ്യത്യാസം. ഒരു പവനാകുമ്പോള്‍ 3700 രൂപയുടെ ലാഭം ഉണ്ടാകും. പത്തുപവന്‍ വാങ്ങിപ്പോകുന്ന ആള്‍ക്ക് വാറ്റ് അടക്കം 45,000 രൂപ ലാഭിക്കാം.
കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വില അല്‍പം താഴ്ന്നു നില്‍ക്കുകയാണെന്നും ഡിസംബര്‍ ആകുമ്പോഴേക്കും സ്വര്‍ണ വിപണിയില്‍ അഞ്ചു മുതല്‍ പത്തു ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ബിസിനസ്സ് വിദഗ്ദ്ധര്‍ പറയുന്നു..
Post Your Comments