തൃശൂര്‍: തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ യൂത്ത് കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ കേസ്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ ഈസ്റ്റ് പൊലീസ് കേസ് എടുത്തു. പ്രധാനമന്ത്രി എത്തിയ വേദിയില്‍ ചാണകം തളിക്കാന്‍ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്.
Read Also: 155 രൂപ ചെലവഴിക്കാൻ തയ്യാറാണോ? ഗംഭീര ആനുകൂല്യങ്ങളുമായി എയർടെൽ
സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് മനോജിനെ ഒന്നാം പ്രതിയും തൃശൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് എടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച് മാറ്റിയതില്‍ പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിക്കാനും ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Post Your Comments