തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ നിക്ഷേപ സമാഹരണ യജ്ഞം നടത്താനൊരുങ്ങി സഹകരണ വകുപ്പ്. ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നീളുന്ന നിക്ഷേപ സമാഹരണ യജ്ഞത്തിനാണ് സഹകരണ വകുപ്പ് തുടക്കമിടുന്നത്. പുതിയ നീക്കത്തിലൂടെ 9000-ത്തിലധികം കോടി രൂപയാണ് സമാഹരിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ മന്ത്രി വി.എൻ വാസവൻ പുറത്തുവിട്ടിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 10-ന് രാവിലെ 11 മണിക്ക് സഹകരണ ഭവനിൽ നടക്കും. മന്ത്രി വാസവൻ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
പ്രാഥമിക സഹകരണ ബാങ്കുകൾ (7250 കോടി രൂപ), കേരള ബാങ്ക് (1750 കോടി രൂപ), സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് (150 കോടി രൂപ) എന്നിവിടങ്ങളിൽ നിന്നും മൊത്തം 9150 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് എന്നീ വിഭാഗങ്ങളിലായിരിക്കും. ഓരോ ജില്ലയിൽ നിന്നും സമാഹരിക്കേണ്ട നിക്ഷേപക ലക്ഷ്യം പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ട്. ഇക്കുറി ഏറ്റവും കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. 900 കോടി രൂപയാണ് മലപ്പുറം ജില്ലയിൽ നിന്ന് ലക്ഷ്യമിടുന്നത്.
Also Read: ഗോവയില്‍ ന്യൂഇയര്‍ ആഘോഷത്തിന് പോയി കാണാതായ 19കാരന്റെ മരണം നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റ്
Post Your Comments