Latest NewsKeralaNews

‘മുഖ്യമന്ത്രി വണ്ടിയിടിച്ച് മരിക്കുമെന്നും ബോംബ് വച്ച് പൊട്ടിക്കുമെന്നും പറയുന്നവരുണ്ട്’: സജി ചെറിയാൻ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ വണ്ടിയിടിച്ചു മരിക്കുമെന്നും ബോംബ് വച്ച് കൊല്ലുമെന്നുമെല്ലാം പറയുന്ന അസൂയക്കാരുടെ എണ്ണം കേരളത്തിൽ കൂടിവരികയാണെന്ന് മന്ത്രി സജി ചെറിയാൻ. നടക്കാതെ പോകുന്ന വികസന പ്രവർത്തനങ്ങൾ ഈ സർക്കാർ നടത്തിയെടുക്കുന്നത് കൊണ്ടാണ് അസൂയക്കാർ കൂടുന്നതെന്ന് മന്ത്രി പറഞ്ഞു. 78 വയസ്സുള്ള മുഖ്യമന്ത്രി തങ്ങളേക്കാൾ ആരോഗ്യവാനായാണ് 37 ദിവസം കേരളത്തിൽ പര്യടനം നടത്തിയതെന്ന് സജി ചെറിയാൻ പുകഴ്ത്തി.

‘ഭയങ്കര അസൂയയാണ്. ചിലരു പറയുന്നത് അദ്ദേഹം വണ്ടിയിടിച്ചു മരിക്കും എന്നാണ്. ചിലരു പറയുന്നത് അദ്ദേഹത്തെ ബോംബ് വച്ച് പൊട്ടിക്കുമെന്നും. എന്തെല്ലാമാണ് ചിലർ പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളമൊഴിച്ചു പ്‌രാകുന്നു, വിളക്കു കത്തിച്ച് പ്‌രാകുന്നു. എത്ര മറിയക്കുട്ടിമാരെയാണ് നമ്മുടെ നാട്ടിൽ ഇതിനായി ആളുകൾ റെഡിയാക്കിക്കൊണ്ടിരിക്കുന്നത്. അവരെയെല്ലാം ഉപയോഗപ്പെടുത്തുകയാണ്. ഞാൻ ആരെയും കുറ്റം പറയുകയല്ല. ഒന്നും നമുക്കു പറയാൻ പാടില്ലാത്ത കാലമായതുകൊണ്ട് കൂടുതലൊന്നും ഞാൻ പറയുന്നില്ല’, സജി ചെറിയാൻ പറഞ്ഞു.

അതേസമയം, ബി.ജെ.പി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ മറിയക്കുട്ടി പങ്കെടുത്തിരുന്നു. താൻ ആരുടെയും ചിലവിൽ അല്ല ജീവിക്കുന്നതെന്നും ഒരു പാർട്ടിയുടെയും പൈസ വാങ്ങിയിട്ടിലെന്നും മറിയക്കുട്ടി പറഞ്ഞു. കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിൽ നിന്നും അഞ്ചുകിലോ അരി ലഭിച്ചുവെന്നും അത് ഇപ്പോഴും തരുന്നുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു. പിണറായി സർക്കാർ തരുന്നതു കൊണ്ട് മാത്രം ജീവിക്കാൻ സാധിക്കില്ലെന്നും മറിയക്കുട്ടി കൂട്ടിച്ചേർത്തു. കണ്ടത് പറയുന്നാളാണ് താനെന്നും വൃത്തികേട് കാണിക്കുന്നതു കണ്ടാൽ പറയും. അത് തന്റെ സ്വഭാവമാണ്. രാഷ്ട്രീയം നോക്കിയല്ല വന്നതെന്നും മറിയക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button