Latest NewsKerala

ഒന്നരവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന പ്രതി കുഞ്ഞിന്റെ അച്ഛന്റെ ആദ്യ ഭാര്യ

തിരുവനന്തപുരം: ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന സ്ത്രീ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം. മരിച്ച കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൽശാല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മഞ്ജു മനോരോഗത്തിന് ചികിത്സയിലാണെന്ന് പോലീസ് പറയുന്നു.

കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു.

ഇവരുടെ രണ്ടാമത്തെ പ്രസവത്തോടു കൂടിയാണ് ഇവരുടെ മനോനില തെറ്റിയത്. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതിയായ മഞ്ചു തന്നെയാണ് വിവരം തൊഴിലുറപ്പ് തൊഴിലാളികളെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് അഗ്നിശമന സേനയെ വിളിച്ചുവരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button