മുംബൈ: ശ്രീരാമന്‍ സസ്യഭുക്ക് അല്ലായിരുന്നെന്ന പരമാര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായി മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദ്. സസ്യഭുക്ക് ആയി കാട്ടില്‍ 14 വര്‍ഷം ജീവിക്കാന്‍ രാമന് കഴിയുമായിരുന്നില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവിധ മാംസാഹാരങ്ങളും നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനിടെയാണ് ജിതേന്ദ്രയുടെ പരാമര്‍ശം വിവാദമായത്.
എന്‍സിപി ശരദ് പവാര്‍ വിഭാഗം എംഎംല്‍എയാണ് ജിതേന്ദ്ര. രാമന്‍ മാംസഭുക്ക് ആയിരുന്നെന്നും വേട്ടക്കാരനായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നമ്മള്‍ ചരിത്രം വായിക്കില്ല, രാഷ്ട്രീയമെല്ലാം മറക്കുകയും ചെയ്യും. രാമന്‍ നമ്മുടേതാണ്, പിന്നാക്കവിഭാഗങ്ങളുടേത്. നമ്മള്‍ ഭക്ഷിക്കാനായി വേട്ടയാടിയവരാണ്. രാമന്‍ ഒരിക്കലും സസ്യഭുക്ക് ആയിരുന്നില്ല. അദ്ദേഹം മാംസഭുക്കായിരുന്നു. 14 വര്‍ഷം വനത്തില്‍ ജീവിച്ച ഒരാള്‍ക്ക് എങ്ങനെയാണ് സസ്യഭുക്ക് മാത്രമായിരിക്കാന്‍ കഴിയുക’. ജിതേന്ദ്ര ചോദിച്ചു.
Post Your Comments