Latest NewsNewsBusiness

ബജാജ് ഫിനാൻസ്-ആർബിഎൽ പങ്കാളിത്ത കരാർ ഇനി ഒരു വർഷം മതി! കർശന നിർദ്ദേശവുമായി ആർബിഐ

ആർബിഐയുടെ നടപടിയെ തുടർന്ന് ഓഹരി വിപണികളിൽ നിന്ന് കനത്ത നഷ്ടമാണ് ബജാജ് ഫിനാൻസും ആർബിഎല്ലും ഏറ്റുവാങ്ങിയത്

പ്രമുഖ ക്രെഡിറ്റ് കാർഡ് ബിസിനസ് ധനകാര്യ സ്ഥാപനങ്ങളായ ബജാജ് ഫിനാൻസ്, ആർബിഎൽ ബാങ്ക് എന്നിവ തമ്മിലുള്ള പങ്കാളിത്ത കരാർ വെട്ടിച്ചുരുക്കി ആർബിഐ. കാലാവധി ഒരു വർഷമെന്ന നിലയിലാണ് കരാർ വെട്ടിച്ചുരുക്കിയത്. കരാർ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ആർബിഐയുടെ കർശന നടപടി. ഇതോടെ, 2024 ഡിസംബർ 21 വരെയാണ് ക്രെഡിറ്റ് കാർഡ് ബിസിനസിന് ഇരു സ്ഥാപനങ്ങൾക്കും പങ്കാളിത്തം സംബന്ധിച്ച് ആർബിഐ നൽകിയിരിക്കുന്ന സമയപരിധി.

ആർബിഐയുടെ നടപടിയെ തുടർന്ന് ഓഹരി വിപണികളിൽ നിന്ന് കനത്ത നഷ്ടമാണ് ബജാജ് ഫിനാൻസും ആർബിഎല്ലും ഏറ്റുവാങ്ങിയത്. എൻഎസ്ഇ സൂചികയിൽ ബജാജ് ഫിനാൻസിന്റെ ഓഹരി 1.72 ശതമാനവും, ആർബിഎല്ലിന്റെ ഓഹരി 3.3 ശതമാനവും ഇടിഞ്ഞു. നിലവിൽ, ബജാജ് ഫിനാൻസിന് ആർബിഎൽ ബാങ്ക്, ഡിബിഎസ് ബാങ്ക് എന്നിവയുമായാണ് ക്രെഡിറ്റ് കാർഡ് പങ്കാളിത്തം ഉള്ളത്. ഡിബിഎസ് ബാങ്കുമായുള്ള ക്രെഡിറ്റ് കാർഡ് പങ്കാളിത്തം ഒരു വർഷമായി നിലവിലുണ്ട്. ആർബിഎൽ ബാങ്കുമായി 2018-ലാണ് ബജാജ് ഫിനാൻസ് പങ്കാളിത്തം ആരംഭിച്ചത്.

Also Read: സീറ്റിനായി ബസിനുള്ളിൽ സ്ത്രീകളുടെ കൂട്ടത്തല്ല്, ഭയന്ന് കരഞ്ഞ് കുഞ്ഞുങ്ങൾ: വൈറൽ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button