KeralaLatest NewsNews

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി, തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈന്‍ ആയി നടത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഈ വര്‍ഷം മുതല്‍ തന്നെ കീം പരീക്ഷ ഓണ്‍ലൈന്‍ വഴിയാകും. ജെഇഇ മാതൃകയിലാണ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തുന്നത്. ഫല പ്രഖ്യാപനം വേഗത്തിലാകുമെന്നതടക്കമുള്ള നേട്ടങ്ങളാണ് പരീക്ഷാ രീതിയിലെ മാറ്റം വഴി പ്രതീക്ഷിക്കുന്നത്.

Read Also: വേഗതയിലും കേമൻ, രാജാവ് വരുന്നു…! – Samsung Galaxy S24 ലോഞ്ച് തീയതി പുറത്ത്, ഡീലുകളും ഓഫറുകളും എന്തൊക്കെ?

അതേസമയം 62 -മത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും. ജനുവരി നാലുമുതല്‍ എട്ടുവരെയാണ് കലാമേള നടക്കുക. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. നാലിന് രാവിലെ ഒന്‍പതിന് ആശ്രാമം മൈതാനത്തെ പ്രധാന വേദിക്കരികില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പിന്നീട് ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. കൂടാതെ അഭിനേത്രിയും നര്‍ത്തകിയുമായ ആശ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button