Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഫിസിയോതെറാപ്പിസ്റ്റിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ, യുവതിയുടെ ആഭരണങ്ങളും മൊബൈലും കാണാനില്ല

ഫിസിയോതെറാപ്പിസ്റ്റായ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോയമ്പത്തൂർ ചെട്ടിപാളയം അംബേദ്കർ നഗറിലെ വീട്ടിലാണ് ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി. ധനലക്ഷ്മി(32)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം പകലാണു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ടുപവൻ സ്വർണാഭരണവും ഒരു മൊബൈൽഫോണും കാണാതായതായും പരാതിയുണ്ട്. അന്വേഷണത്തിന് പോലീസ് അഞ്ചു ടീമുകളെ നിയോഗിച്ചു.

സംഭവദിവസം ഉച്ചയ്ക്ക് 12.15-ന് ഭർത്താവ് ഇസക്കിമുത്തു ധനലക്ഷ്മിയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണു ലഭിച്ചതെന്നു പറയുന്നു. തുടർന്ന്, വൈകീട്ട് 5.45-ഓടെ ഇസക്കിമുത്തു വീട്ടിലെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്ന നിലയിലായിരുന്നു. വീടിനകത്തു കയറിയപ്പോഴാണു കിടപ്പുമുറിയിൽ ഭാര്യയെ മരിച്ചനിലയിൽ കണ്ടത്. ഉടൻ ചെട്ടിപാളയം പോലീസിനെ വിവരമറിയിച്ചു.

പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി. തൊട്ടടുത്ത സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖംമറച്ചനിലയിൽ ഒരാൾ രാവിലെ വീട്ടിലേക്കു കയറിപ്പോകുന്നതു കണ്ടെത്തി. ഇയാൾ ഉച്ചയ്ക്കുശേഷമാണു മടങ്ങിപ്പോയത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് നിർണായകവിവരങ്ങൾ കിട്ടിയെന്നും പ്രതിയെ ഉടൻ കണ്ടെത്താൻ കഴിയുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button